Sunday, November 9, 2014

മുളക് ദോശ ( ചമ്മന്തി ദോശ )








ചേരുവകള്‍ :--...

പച്ചരി-മൂന്നു ഗ്ലാസ്‌ (നാല് മണിക്കൂര്‍ എങ്കിലും കുതിര്‍ത്തു വക്കണം )
കുഞ്ഞുള്ളി-ഒരു കപ്പ്‌
വറ്റല്‍മുളക് -പന്ത്രണ്ട് 
കറിവേപ്പില-ഒരു തണ്ട്
വെളുത്തുള്ളി-പത്ത് അല്ലി 
ജീരകം-ഒരു ടീസ്പൂണ്‍
ഉപ്പ്,വെള്ളം,എണ്ണ ആവശ്യത്തിനു

ചെയേണ്ട വിധം ;--

എണ്ണ,ഉപ്പ് ഒഴിച്ചുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായ് അരക്കുക..അതിലേക്ക് ഉപ്പും ചേര്‍ത്തിളക്കി ദോശ മാവിന്‍റെ അയവില്‍ ആക്കി വക്കുക..ദോശ തവ വച്ച് ചൂടാവുമ്പോള്‍ മാവൊഴിച്ച് കനം കുറഞ്ഞു പരത്തി ചുറ്റും അല്പം എണ്ണ തൂവി രണ്ടു വശവും മൊരിയും വരെ ചുട്ടെടുക്കുക.....ചമ്മന്തി ദോശ റെഡി...

ഇനി കൂടെ വേണെങ്കില്‍ ഒരു ചമ്മന്തിയും റെഡി ആക്കം....അതിനു വേണ്ട ചേരുവകള്‍..

കുഞ്ഞുള്ളി-ഒരു കപ്പ്‌
വറ്റല്‍ മുളക് -പത്ത്
കറിവേപ്പില-ഒരു തണ്ട്
ഉപ്പ്,എണ്ണ ആവശ്യത്തിനു

ചെയുന്ന വിധം :--

ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ വറ്റല്‍മുളക് ഇട്ടു വഴറ്റി മാറ്റുക..അതിലേക്ക് ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക..ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ വാങ്ങി ചൂടാറുമ്പോള്‍ ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക....അതിലേക്കു അല്പം പച്ച വെളിച്ചെണ്ണ തൂവി ഉപയോഗിക്കാം....


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home